‘മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശുദ്ധ കളവ്’: ലഹരിക്കേസ് പ്രതിയെക്കുറിച്ചുള്ള വിവാദത്തിൽ PA മുഹമ്മദ് റിയാസ് | PA Muhammad Riyas

‘മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശുദ്ധ കളവ്’: ലഹരിക്കേസ് പ്രതിയെക്കുറിച്ചുള്ള വിവാദത്തിൽ PA മുഹമ്മദ് റിയാസ് | PA Muhammad Riyas

PA Muhammad Riyas

കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ ലഹരിക്കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. പ്രതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് റിയാസ് പറഞ്ഞു.(PA Muhammad Riyas slams Chief Minister over MDMA case)

ഇത് സംബന്ധിച്ച ചിത്രങ്ങൾ പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഓപ്പറേഷൻ തൂഫാൻ നടപടികളിൽ കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂർ ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവം നിർദയമായ ഭരണകൂട നിലപാടുകൾ സൃഷ്ടിച്ച ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ദീപലേഖയുടെ അഭ്യർത്ഥന മാനിക്കാതെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരെ ഇനിയും സ്ഥലം മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമാണ് എന്നും അദ്ദേഹം വിമർശിച്ചു.

Story Summary

Former Minister P A Mohammed Riyas rejected the Chief Minister’s claims regarding the MDMA case accused arrested in Operation Toofan and alleged it as a lie. He also blamed the government for the death of Health Inspector Deepalekha.

Spread the love
See also  തിരുവനന്തപുരത്ത് KSRTC ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു: ഗുരുതര പരിക്ക് | KSRTC Bus Accident
Scroll to Top