അമേരിക്കയൊക്കെ എന്ത്..! ആഗോള ഉൽപ്പാദനരംഗത്ത് ആധിപത്യം പുലർത്തുന്ന പ്രധാന 8 രാജ്യങ്ങൾ

അമേരിക്കയൊക്കെ എന്ത്..! ആഗോള ഉൽപ്പാദനരംഗത്ത് ആധിപത്യം പുലർത്തുന്ന പ്രധാന 8 രാജ്യങ്ങൾ

ലോകം മുഴുവൻ ഉപയോഗിക്കുന്ന സാധനങ്ങൾ യഥാർത്ഥത്തിൽ നിർമ്മിക്കുന്നത് ഏതെല്ലാം രാജ്യങ്ങളാണെന്ന ചോദ്യത്തിന് ഉത്തരമായി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആഗോള വ്യാവസായിക രംഗത്തുണ്ടായ വൻ മാറ്റങ്ങളും വൻകിട രാജ്യങ്ങളുടെ ഉത്പാദന ശേഷിയിലുണ്ടായ ഇടിവും വളർച്ചയും ഏവരുടെയും കൗതുകം ഉണർത്തുന്നതാണ്. 2005 മുതൽ 2025 വരെയുള്ള കാലയളവിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ, ആഗോള നിർമ്മാണ മേഖലയുടെ കേന്ദ്രം പൂർണ്ണമായും ഏഷ്യയിലേക്ക് വഴിമാറിയതായി വ്യക്തമാക്കുന്നു.

ചൈനയുടെ അമ്പരപ്പിക്കുന്ന വളർച്ചയാണ് ഈ കണക്കുകളിലെ പ്രധാന ഹൈലൈറ്റ്. ഇരുപത് വർഷത്തിനുള്ളിൽ ആഗോള നിർമ്മാണ മേഖലയിലെ തന്റെ പങ്ക് മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ച ചൈന, 2025-ൽ 27 ശതമാനത്തിലെത്തി ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ശക്തിയായി മാറി. 2001-ലെ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പ്രവേശനവും വിദേശ നിക്ഷേപങ്ങളുമാണ് ചൈനയ്ക്ക് ഈ കുതിപ്പ് സമ്മാനിച്ചത്. അതേസമയം, പടിഞ്ഞാറൻ രാജ്യങ്ങളുടെ സ്വാധീനം വലിയ തോതിൽ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 2005-ൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് 46 ശതമാനമുണ്ടായിരുന്ന ഉത്പാദനം 2025 ആയപ്പോഴേക്കും ഇരുവിഭാഗവും തുല്യമായി 17 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ശക്തരായ ജപ്പാനാകട്ടെ, ഇലക്ട്രോണിക്സ്-വാഹന രംഗത്തെ മുൻനിരക്കാരായിരുന്നിട്ടും തങ്ങളുടെ പങ്ക് 13 ശതമാനത്തിൽ നിന്ന് വെറും 5 ശതമാനമായി ഇടിഞ്ഞു.

ALSO READ;അറിഞ്ഞാൽ തല കറങ്ങും..! മറ്റ് ഗ്രഹങ്ങളിൽ കാലുകുത്തിയാൽ മനുഷ്യന് എത്ര സമയം ജീവനോടെയിരിക്കാം?

മറ്റ് രാജ്യങ്ങളുടെ നില പരിശോധിക്കുമ്പോൾ, ഇന്ത്യ തങ്ങളുടെ ഉത്പാദന പങ്ക് 2 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തി വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ശ്രമങ്ങളിലാണ്. ദക്ഷിണ കൊറിയ 3 ശതമാനവും, മെക്സിക്കോയും റഷ്യയും 2 ശതമാനം വീതവും നിലനിർത്തി മികച്ച സ്ഥിരത പ്രകടിപ്പിച്ചു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവയുടെ സംയുക്ത ആധിപത്യം മുൻപ് 59 ശതമാനമായിരുന്നത് ഇപ്പോൾ 39 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

വ്യവസായ രംഗത്തെ ഈ പുതിയ അധികാരമാറ്റം ലോക സമ്പദ്‌വ്യവസ്ഥയുടെ ഭാവി ദിശയെ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നുറപ്പാണ്. ചൈനയുടെ ഈ സമ്പൂർണ്ണ ആധിപത്യം ആഗോള വിപണിയിൽ പുതിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

See also  ഇന്നും കുതിച്ചുയർന്ന് സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

WATCH LATEST VIDEO

The post അമേരിക്കയൊക്കെ എന്ത്..! ആഗോള ഉൽപ്പാദനരംഗത്ത് ആധിപത്യം പുലർത്തുന്ന പ്രധാന 8 രാജ്യങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top