
പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുംബവഴക്കിനെ തുടർന്ന് പിതൃസഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പോലീസിന്റെ പിടിയിലായി (Pathanamthitta uncle murder Sudheesh arrest). കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിലിന്റെ സഹോദരന്റെ മകൻ സുധീഷിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷിന്റെ പിതാവ് നിർമ്മിച്ച വീടിന്റെ ഉടമസ്ഥാവകാശത്തെയും അവിടെ അനിൽ താമസിക്കുന്നതിനെയും ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയും, സുധീഷ് അനിലിനെ ക്രൂരമായി ചവിട്ടുകയുമായിരുന്നു.
ചവിട്ടേറ്റ് വീണ അനിലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിടിയിലായ സുധീഷ് മുൻപും പോക്‌സോ കേസ് ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Story Summary: A 27-year-old youth, Sudheesh, was arrested in Pathanamthitta for kicking his uncle Anil to death during a dispute over house ownership.




