തിയേറ്ററുകളിൽ ആവേശമായി സൂര്യയുടെ ‘വിശ്വനാഥ് ആന്റ് സൺസ്’; മികച്ച പ്രതികരണവുമായി കുടുംബപ്രേക്ഷകർ

തിയേറ്ററുകളിൽ ആവേശമായി സൂര്യയുടെ ‘വിശ്വനാഥ് ആന്റ് സൺസ്’; മികച്ച പ്രതികരണവുമായി കുടുംബപ്രേക്ഷകർ

സൂര്യയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം ‘വിശ്വനാഥ് ആന്റ് സൺസ്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ തന്നെ ഇതൊരു മികച്ച ഫാമിലി എന്റർടെയ്‌നർ ആണെന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ സൂര്യ, മമിത, രാധിക എന്നിവരുടെ പ്രകടനങ്ങൾക്ക് വലിയ കയ്യടിയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. രാധികയും മമിതയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ കോമഡി, റൊമാൻസ്, ആക്ഷൻ രംഗങ്ങളെല്ലാം മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നാണ് പ്രേക്ഷകപക്ഷം.

ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങൾ നന്നായി വർക്കാക്കാനായിട്ടുണ്ടെന്നും, ക്ലൈമാക്‌സ് വളരെ മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. സൂപ്പർ ഹിറ്റായ ‘ലക്കി ഭാസ്‌കറിന്’ ശേഷം സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Also Read:ആരാണ് യഥാർത്ഥത്തിൽ ‘നാർസിസിസ്റ്റ്’? സോഷ്യൽ മീഡിയയിൽ പുകയുന്ന ആ വാക്കിലെ വില്ലൻ സ്വഭാവം!

ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. റിലീസിനു മുൻപേ തന്നെ വൻ തുകയ്ക്ക് വിറ്റുപോയ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സാണ്. 85 കോടിയോളം രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇതിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്.

The post തിയേറ്ററുകളിൽ ആവേശമായി സൂര്യയുടെ ‘വിശ്വനാഥ് ആന്റ് സൺസ്’; മികച്ച പ്രതികരണവുമായി കുടുംബപ്രേക്ഷകർ appeared first on Express Kerala.

See also  ‘ഡൽഹി ചലോ’: സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി; സമരം പൊളിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം | CPI Delhi Chalo train cancelled Railways
Spread the love
Scroll to Top