
സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ നിലപാട് സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്കൂളുകളിൽ ദേശീയ പതാക ഉയർത്തണമെന്നും, തുടർന്ന് ദേശീയഗാനം മാത്രമാണ് ആലപിക്കേണ്ടതെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും, ആഘോഷവേളകളിൽ കർശനമായി ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും ഉത്തരവിലുണ്ട്. വന്ദേമാതരം ഒഴിവാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ALSO READ;‘ഇന്ത ആട്ടം പോതുമാ’..! നൂറു ദിവസത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം; തമിഴ്നാട്ടിൽ വൻ വിപ്ലവവുമായി ടിവികെ സർക്കാർ
ഔദ്യോഗികമായി പുറത്തിറങ്ങിയ ഈ സർക്കുലർ പ്രകാരം സ്കൂളുകളിൽ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഘടനയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയഗാനത്തിന് മാത്രമാണ് ഔദ്യോഗികമായി പ്രാധാന്യം നൽകിയിട്ടുള്ളത്.
The post സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ ഉണ്ടാകില്ല..! പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ പുറത്ത് appeared first on Express Kerala.




