കെ.സി.എൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്ച; സഞ്ജു സാംസണും മന്ത്രി പി. സി. വിഷ്ണുനാഥും മുഖ്യാതിഥികൾ | Kerala Cricket League Season 3 team launch

കെ.സി.എൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്ച; സഞ്ജു സാംസണും മന്ത്രി പി. സി. വിഷ്ണുനാഥും മുഖ്യാതിഥികൾ | Kerala Cricket League Season 3 team launch

Kerala Cricket League Season 3 Retained Players

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (Kerala Cricket League Season 3 team launch) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) സീസൺ-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 17) തിരുവനന്തപുരത്ത് നടക്കും. കോവളം ലീല റാവിസ് ഹോട്ടലിൽ വൈകുന്നേരം 5.30-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും ഇന്ത്യൻ ക്രിക്കറ്റ് താരവും കെ.സി.എൽ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളായി പങ്കെടുക്കും.

ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും അവരുടെ ക്യാപ്റ്റൻമാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരെയും ചടങ്ങിൽ ഔദ്യോഗികമായി പരിചയപ്പെടുത്തും. തുടർന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും അരങ്ങേറും. കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി ഇൻ്റർസ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 20-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന പോരാട്ടങ്ങളുടെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് കിരീടത്തിനായി പൊരുതുന്നത്. ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെയും, രാത്രി 7.30-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെയും നേരിടും.

Story Summary:
The official team launch of Kerala Cricket League (KCL) Season-3 will take place in Thiruvananthapuram on August 17, with Minister P. C. Vishnunadh and Indian cricketer Sanju Samson as chief guests.

See also  ചായം പൂശി സ്വർണം കടത്താൻ ശ്രമം; കുവൈത്ത് എയർപോർട്ടിൽ 855 ഗ്രാം സ്വർണവുമായി ഏഷ്യൻ സ്വദേശികൾ പിടിയിൽ!
Spread the love
Scroll to Top