ചായം പൂശി സ്വർണം കടത്താൻ ശ്രമം; കുവൈത്ത് എയർപോർട്ടിൽ 855 ഗ്രാം സ്വർണവുമായി ഏഷ്യൻ സ്വദേശികൾ പിടിയിൽ!

ചായം പൂശി സ്വർണം കടത്താൻ ശ്രമം; കുവൈത്ത് എയർപോർട്ടിൽ 855 ഗ്രാം സ്വർണവുമായി ഏഷ്യൻ സ്വദേശികൾ പിടിയിൽ!

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി പെയിന്റടിച്ച് കടത്താൻ ശ്രമിച്ച 855 ഗ്രാം ശുദ്ധമായ (24 കാരറ്റ്) സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് യാത്രക്കാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിമാനം കയറുന്നതിനുള്ള പരിശോധനാ നടപടികൾക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടർമാർ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്.

ആദ്യ കേസിൽ ബെൽറ്റ് ബക്കിളിന്റെ രൂപത്തിൽ വാർത്തെടുത്ത് കറുത്ത പെയിന്റടിച്ച നിലയിൽ 353 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രണ്ടാമത്തെ കേസിൽ 502 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇതിൽ കറുത്ത പ്ലേറ്റിങ് നൽകിയ 340 ഗ്രാം ഭാരമുള്ള സ്വർണ ബെൽറ്റ് ബക്കിളും, വെള്ളി നിറം പൂശിയ 162 ഗ്രാം ഭാരമുള്ള സ്വർണ ബ്രേസ്ലെറ്റും ഉൾപ്പെടുന്നു. സംഭവത്തിൽ രേഖകൾ തയ്യാറാക്കി പ്രതികൾക്കെതിരെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ കസ്റ്റംസ് നടപടികൾ സ്വീകരിച്ചു വരികയാണ്.

The post ചായം പൂശി സ്വർണം കടത്താൻ ശ്രമം; കുവൈത്ത് എയർപോർട്ടിൽ 855 ഗ്രാം സ്വർണവുമായി ഏഷ്യൻ സ്വദേശികൾ പിടിയിൽ! appeared first on Express Kerala.

Spread the love
See also  നിയമം ലംഘിച്ച് മലിനജലം തള്ളിയാൽ ലക്ഷം ദിർഹം പിഴ! ടാങ്കറുകൾ പിടിച്ചെടുക്കും; കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
Scroll to Top