സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വൻ തൊഴിലവസരം; ക്ലർക്ക് തസ്തികയിലേക്ക് 7680 ഒഴിവുകൾ, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വൻ തൊഴിലവസരം; ക്ലർക്ക് തസ്തികയിലേക്ക് 7680 ഒഴിവുകൾ, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്കായി വൻ തൊഴിലവസരം. ബാങ്കിന്റെ ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലേക്ക് ആകെ 7680 ഒഴിവുകൾ പ്രഖ്യാപിച്ചു. മുൻപരിചയമില്ലാതെ തന്നെ ബിരുദധാരികൾക്ക് ഈ ജോലിയിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മികച്ച പ്രമോഷൻ സാധ്യതകളുള്ള ഈ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം.

ഒഴിവുകളുടെ ഘടനയും സംവരണവും

കേരളത്തിൽ നിലവിൽ ഒഴിവുകളില്ലെങ്കിലും, അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 1410 ഒഴിവുകളും കർണാടകയിൽ 760 ഒഴിവുകളും ലഭ്യമാണ്. അന്തർ സംസ്ഥാന സ്ഥലംമാറ്റം ആദ്യ അഞ്ചു വർഷത്തേക്ക് അനുവദിക്കില്ലെങ്കിലും, അതിനുശേഷം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്.

ആകെ ഒഴിവുകളുടെ കാറ്റഗറി തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്.

ജനറൽ: 3253

ഒ.ബി.സി. (പിന്നാക്കം): 1716

പട്ടികജാതി (SC): 1114

പട്ടികവർഗ്ഗം (ST): 837

സാമ്പത്തിക പിന്നാക്കം (EWS): 760

Also Read:വെറ്ററിനറി ബി.വി.എസ്‌സി. പ്രവേശനം; ഒന്നാം റൗണ്ട് അഖിലേന്ത്യാ ക്വാട്ട രജിസ്ട്രേഷൻ ഓഗസ്റ്റ് 18 മുതൽ

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. 2026 ഡിസംബർ 31-നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയുമെങ്കിൽ, അവസാന വർഷ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രായപരിധി: 2026 ഏപ്രിൽ 1 കണക്കാക്കി 20 വയസിനും 28 വയസ്സിനും ഇടയിലായിരിക്കണം പ്രായം. പിന്നാക്കം, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ലഭ്യമാണ്. എസ്.ബി.ഐ.യിൽ അപ്രന്റീസ് ആയി പ്രവർത്തിച്ചവർക്ക് പ്രത്യേക ഇളവുകൾക്ക് പുറമെ ഒരു വർഷം അധികമായി അനുവദിക്കും. വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പരിജ്ഞാന ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടറധിഷ്ഠിതമായി ഒബ്ജക്റ്റീവ് മാതൃകയിലാണ് പരീക്ഷകൾ നടത്തുക. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.

പ്രിലിമിനറി പരീക്ഷ: 1 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 100 മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇംഗ്ലീഷ് ഭാഷ (30 ചോദ്യങ്ങൾ), ന്യൂമറിക്കൽ എബിലിറ്റി (35 ചോദ്യങ്ങൾ), റീസണിങ് എബിലിറ്റി (35 ചോദ്യങ്ങൾ) എന്നിങ്ങനെ 20 മിനിറ്റ് വീതമുള്ള മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ.

See also  ഇനി ട്രെയിൻ ഇറങ്ങി ടാക്സിക്കായി കാത്തുനിൽക്കേണ്ട; ഇത്തിഹാദ് റെയിലിന്റെ ‘റെയിൽ ടു റോഡ്’ സേവനം!

മെയിൻ പരീക്ഷ: 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള മെയിൻ പരീക്ഷയിൽ ആകെ 200 മാർക്കാണുള്ളത്. ജനറൽ/ഫിനാൻഷ്യൽ അവേർനസ്സ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗങ്ങളിൽ നിന്നായി ചോദ്യങ്ങൾ ചോദിക്കും. സംവരണ വിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% ഇളവ് ലഭിക്കും. എസ്.ബി.ഐ.യിൽ അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് 5 മാർക്ക് ബോണസായി ലഭിക്കും.

ഭാഷാ പരിജ്ഞാന ടെസ്റ്റ്: മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പ്രൊവിഷണൽ ലിസ്റ്റിന് ശേഷം പ്രാദേശിക ഭാഷാ ടെസ്റ്റ് നടക്കും. എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി തലത്തിൽ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുള്ളവർക്ക് ഈ ടെസ്റ്റ് എഴുതേണ്ടതില്ല.

    The post സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വൻ തൊഴിലവസരം; ക്ലർക്ക് തസ്തികയിലേക്ക് 7680 ഒഴിവുകൾ, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം appeared first on Express Kerala.

    Spread the love
    Scroll to Top