വിഴിഞ്ഞം ആഗോള വ്യാപാര പാതയിലേക്ക്: സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നാളെ | Vizhinjam Port

വിഴിഞ്ഞം ആഗോള വ്യാപാര പാതയിലേക്ക്: സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നാളെ | Vizhinjam Port

Vizhinjam Port

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകുന്നു. സമ്പൂർണ്ണ ചരക്കുനീക്കത്തിന്റെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫും നാളെ രാവിലെ 10.45-ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും.(Vizhinjam Port EXIM Operations Flagged Off Mission Samudra Project Launched)

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന 400 കോടി രൂപയുടെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും. 600 കിലോമീറ്റർ തീരപ്രദേശത്തെ ‘പോർട്ട് സിറ്റി’യായി വികസിപ്പിച്ച് കേരളത്തെ ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

വിഴിഞ്ഞം തുറമുഖം സജ്ജമാകുന്നതോടെ വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും. ഇത് വഴി വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതികൾ വഴിമരുന്നിടും.

Story Summary

Full EXIM operations and the flag-off of the first export container will be inaugurated tomorrow at 10:45 AM at the Vizhinjam International Transshipment Deepwater Multipurpose Seaport by Kerala Chief Minister V.D. Satheesan in the presence of Union Minister Sarbananda Sonowal.

Spread the love
See also  68 സെക്കൻഡിൽ ഒരു ഉത്തരവ്! 5 മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ 2 ലക്ഷത്തോളം നിർദ്ദേശവുമായി സർക്കാർ
Scroll to Top