കാലടി സർവകലാശാലയിൽ VCക്ക് നേരെയുണ്ടായ പ്രതിഷേധം: 4 SFI പ്രവർത്തകർ റിമാൻഡിൽ | Kalady Sanskrit University

കാലടി സർവകലാശാലയിൽ VCക്ക് നേരെയുണ്ടായ പ്രതിഷേധം: 4 SFI പ്രവർത്തകർ റിമാൻഡിൽ | Kalady Sanskrit University

Kalady Sanskrit University

കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം നടത്തിയ കേസിൽ അറസ്റ്റിലായ നാല് എസ്.എഫ്.ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ്, സർവകലാശാലയിലെ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്.(Kalady Sanskrit University VC Ciza Thomas Assault Case Four SFI Activists Remanded)

സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ വി.സിയെ ലിഫ്റ്റിന് മുന്നിലും സർവകലാശാല ഗേറ്റിന് സമീപത്തും തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു, ഔദ്യോഗിക വാഹനം കേടുവരുത്തി, പേഴ്സണൽ സ്റ്റാഫിനെയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു എന്ന പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നടപടി.

തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് കാട്ടി വി.സി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യകേസിൽ വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു. വി.സി നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് നടപടി ഉണ്ടായത്.

Story Summary

Four SFI activists, including state committee member Mebin Jose, were remanded in custody for allegedly assaulting and physically harassing Sanskrit University Vice-Chancellor Ciza Thomas during a protest at the Kalady campus. The action follows a formal complaint filed by the VC regarding physical assault, property damage, and obstruction of official duties.

Spread the love
See also  ഒറ്റയടിക്ക് കൂടിയത് 400 രൂപ!: സംസ്ഥാനത്തെ സ്വർണവില 1,14,000 കടന്നു | Gold price
Scroll to Top