
കൊല്ലം: 15 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസും റെയിൽവേ പോലീസും ചേർന്ന് പിടികൂടി (Kollam railway station ganja seizure). ഒഡീഷ സ്വദേശികളായ ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും തീവണ്ടി മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വലയിലായത്.
ഒഡീഷയിൽ സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്നും അവിടെ വിളവെടുത്തു ഉണക്കിയ ശേഷം നേരിട്ട് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുകയാണ് പതിവെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായിരുന്നു ഇവർ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ അവിടെ പോലീസിന്റെ ശക്തമായ പരിശോധന കണ്ടതോടെ യാത്ര കൊല്ലത്തേക്ക് നീട്ടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ട്രോളി ബാഗുകൾ പരിശോധിച്ചപ്പോഴാണ് 15 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ലഹരി കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.
Story Summary:
Two Odisha natives were arrested at Kollam Railway Station with 15 kg of ganja, which they cultivated in Odisha and smuggled to Kerala.




