ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ: വിതരണം നാളെ മുതൽ ആരംഭിക്കും | Kerala Government

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ: വിതരണം നാളെ മുതൽ ആരംഭിക്കും | Kerala Government

Kerala Government

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയും, സാമൂഹ്യ സുരക്ഷാ പെൻഷനായി 951.39 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്.(Kerala Government Sanctions Welfare Board Social Security Pension Funds Distribution Tomorrow)

ക്ഷേമനിധി ബോർഡ് വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം 51.59 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക.

ഈ മാസം 31-നകം വിതരണം പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്. മുൻ മാസങ്ങളിലേതുപോലെ തന്നെ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകും.

Story Summary

The Kerala state government has sanctioned funds for welfare fund board pensions and social security pensions. A total of Rs 130.31 crore has been allocated for welfare board pensions benefiting 6.59 lakh people starting tomorrow. Additionally, Rs 951.39 crore was sanctioned for social security pensions for 51.59 lakh beneficiaries, which will be distributed directly to homes through cooperative societies by August 31.

Spread the love
See also  ദേശീയപതാക ഉയർത്താൻ മടിച്ചവരാണോ കോൺഗ്രസിനോട് മാപ്പുപറയാൻ പറയുന്നത്? അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ജയ്‌റാം രമേശ്!
Scroll to Top