
ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ (Satyendar Jain arrested Delhi Jal Board scam) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (STP) നവീകരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദർ ജെയിനിനെ ഡൽഹി സർക്കാരിന്റെ ആന്റി കറപ്ഷൻ ബ്രാഞ്ച് (ACB) അറസ്റ്റ് ചെയ്തു.
സത്യേന്ദർ ജെയിന് പുറമേ മുൻ ഡൽഹി ജൽ ബോർഡ് സി.ഇ.ഒ ഉദിത് പ്രകാശ് റായ് (IAS), മുൻ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജ കുമാർ കുർറ, പങ്കജ് വർമ എന്നിവരുൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായത്. 2024 മേയ് 11-ന് ഡൽഹി വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി (FIR) ബന്ധപ്പെട്ടാണ് ഈ നടപടി.
ഡൽഹി ജൽ ബോർഡിന്റെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ, ക്രിമിനൽ ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം എ.സി.ബി അന്വേഷിച്ചു വരികയാണ്.
Story Summary:
Delhi’s Anti-Corruption Branch arrested former AAP minister Satyendar Jain and five others, including an IAS officer, in connection with the Delhi Jal Board STP upgradation scam.




