സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു!

സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു!

ൽഹിയിൽ പെട്രോൾ പമ്പിൽ സി.എൻ.ജി. നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ഓഗസ്റ്റ് 19 – ന് ഉച്ചകഴിഞ്ഞ് 3:37-ഓടെ തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള പമ്പിലാണ് സ്ഫോടനമുണ്ടായത്. വിവരം ലഭിച്ചയുടൻ ആറു അഗ്നിശമന വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ട്രക്കിന്റെ സിലിണ്ടറിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ജീവനക്കാരനാണ് മരണപ്പെട്ടതെന്ന് ഔട്ടർ ഡൽഹി ഡി.സി.പി. വ്യക്തമാക്കി. പമ്പിലുണ്ടായിരുന്ന മറ്റ് ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

The post സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു! appeared first on Express Kerala.

Spread the love
See also  യുക്രെയ്‌ന് ഡ്രോൺ നൽകിയാൽ ബ്രിട്ടന് വൻ തിരിച്ചടി? ബ്രിട്ടീഷ് ഡ്രോണുകൾ റഷ്യൻ മണ്ണിൽ പതിക്കുമ്പോൾ റഷ്യയുടെ അടുത്ത നീക്കം എന്ത്?
Scroll to Top