കുവൈത്തിൽ വൻ ലഹരിവേട്ട! പ്രവാസികളുൾപ്പടെ 22 പേർ പിടിയിൽ

കുവൈത്തിൽ വൻ ലഹരിവേട്ട! പ്രവാസികളുൾപ്പടെ 22 പേർ പിടിയിൽ

കുവൈത്തിൽ ലഹരി മാഫിയകൾക്കെതിരെ സുരക്ഷാസേന നടത്തിയ ശക്തമായ പരിശോധനയിൽ പ്രവാസികളുൾപ്പെടെ 22 പേർ പിടിയിലായി. രാജ്യത്ത് സാന്നിധ്യമറിയിച്ച 13 വ്യത്യസ്ത കേസുകളിലായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ആഭ്യന്തര മന്ത്രാലയം വൻ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ടത്. വ്യക്തിഗത ആവശ്യങ്ങൾക്കും വിൽപ്പനയ്ക്കുമായി പ്രതികൾ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള വ്യാജ മയക്കുമരുന്നുകളും ലഹരി ഗുളികകളും പരിശോധനയിൽ പൊലീസ് സംഘം പിടിച്ചെടുത്തു.

466 ഗ്രാം ക്രിസ്റ്റൽ മെത്ത്, 350 ഗ്രാം ഹെറോയിൻ, സിന്തറ്റിക് ലഹരി കലർത്തിയ 148 എ4 പേപ്പറുകൾ, 115 ലഹരി ഗുളികകൾ, കഞ്ചാവ്, ഹാഷിഷ്, കഞ്ചാവ് വിത്തുകൾ എന്നിവയാണ് പിടിച്ചെടുത്ത പ്രധാന വസ്തുക്കൾ. കൂടാതെ ലഹരി വസ്തുക്കൾ അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന 11 ഡിജിറ്റൽ ത്രാസുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നടപടിയെന്നും, പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

The post കുവൈത്തിൽ വൻ ലഹരിവേട്ട! പ്രവാസികളുൾപ്പടെ 22 പേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  യുഎഇയിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക്, മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത!
Scroll to Top