നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു: കോൺഗ്രസും CPMഉം വിട്ടുനിന്നു | Naranaganam Panchayat

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു: കോൺഗ്രസും CPMഉം വിട്ടുനിന്നു | Naranaganam Panchayat

Naranaganam Panchayat

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാതെ പരാജയപ്പെട്ടു. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ നിന്നും സിപിഎം അവിചാരിതമായി വിട്ടുനിന്നതാണ് നിർണായകമായത്.(Naranaganam Panchayat BJP No Confidence Motion Fails CPM Abstain

സിപിഎമ്മിന്റെ രണ്ട് അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും യോഗത്തിന് എത്താതിരുന്നതോടെ ചർച്ചയ്ക്കുള്ള ക്വാറം ഇല്ലാതെ പ്രമേയം തള്ളുകയായിരുന്നു. 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ടും.

മുൻപ് നടന്ന നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം ബിജെപിക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും ലഭിച്ചത്. എന്നാൽ, ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

Story Summary

The BJP’s no-confidence motion against the Congress Vice President in Naranaganam Panchayat, Pathanamthitta collapsed due to a lack of quorum after CPM and Congress members abstained from the meeting.

Spread the love
See also  പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം, ഒമ്പതുകാരിയെ പീഡിപ്പിച്ചു കൊന്ന് ഓവുചാലിൽ തള്ളി; അയൽവാസി സിസിടിവിയിൽ കുടുങ്ങി
Scroll to Top