കേരളത്തിൽ ശക്തമായ മഴ തുടരും: വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസവും റെഡ് അലർട്ടും | Kerala Rain Alert

കേരളത്തിൽ ശക്തമായ മഴ തുടരും: വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസവും റെഡ് അലർട്ടും | Kerala Rain Alert

Kerala Rain Alert

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളിലും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം 5.30 വരെ കേരള തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.(Kerala Rain Alert, Coastal Red Alert High Waves Yellow Alert Heavy Rain Warning)

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തുടങ്ങിയ തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും കടലാക്രമണത്തിനും വെള്ളം കയറാനും സാധ്യത കൂടുതലാണ്. തമിഴ്‌നാട്, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും സമാനമായ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത അകലത്തിൽ കെട്ടിയിടുക. മുൻകരുതലിന്റെ ഭാഗമായി ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കണം.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഓഗസ്റ്റ് 23: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഓഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്.

See also  ലഹരിക്കെതിരെ പോരാടാൻ ‘തൂഫാനോണം’; കൊച്ചി ആസ്റ്റർ മെഡ്സിറ്റിയും കേരള പോലീസും കൈകോർക്കുന്നു | Aster Medcity Kerala Police anti drug campaign

Story Summary

INCOIS has issued a red alert for the entire Kerala coast warning of swell waves and severe sea erosion. The Central Meteorological Department has also predicted heavy rains and issued yellow alerts for several districts on August 23 and 24.

Spread the love
Scroll to Top