ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു: വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി | Maradu Aneesh Arrested

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു: വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി | Maradu Aneesh Arrested

Maradu Aneesh Arrested

കൊച്ചി: ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം കേസുകളിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി.(Maradu Aneesh Arrested Under KAAPA Sent To Viyyur Jail)

സ്പായിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് അനീഷിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് കർണാടകയിലെ മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്.

കേരളത്തിൽ മാത്രം അമ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിലവിലുള്ള അഞ്ച് കേസുകളിൽ നാലെണ്ണവും വധശ്രമത്തിനാണ്. കേരളത്തിന് പുറമേ കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ സ്വർണക്കവർച്ച ഉൾപ്പെടെ മൂന്നും കേസുകൾ അനീഷിനെതിരെയുണ്ട്.

Story Summary

Notorious gangster Maradu Aneesh was arrested by Nedumbassery Police under KAAPA after attempting to flee to Mysore following a recent intimidation case at a spa. Facing over 50 criminal cases across Kerala, Tamil Nadu, and Karnataka, he has been lodged in Viyyur Central Jail.

Spread the love
See also  ദാദറിൽ ദാരുണ സംഭവം: കുടുംബ വഴക്കിനൊടുവിൽ വൃദ്ധയായ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ | Dadar mother murder case
Scroll to Top