
ലഖ്‌നോ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി (Lucknow Gomti Nagar murder suicide). ഉത്തർപ്രദേശിലെ ലഖ്‌നോവിലുള്ള ഗോമതി നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലഖ്‌നോ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മാനസ് വാജ്പേയി (38) ആണ് ഭാര്യ ദിവ്യ മിശ്രയെയും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ശിവ വാജ്പേയിയേയും കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ ഐ.സി.ഐ.സി.ഐ (ICICI) ബാങ്ക് റിലേഷൻഷിപ്പ് മാനേജറായ ദിവ്യ മീറ്റിംഗ് കഴിഞ്ഞ് കാറിൽ മടങ്ങിയെത്തിയപ്പോൾ കാത്തുനിന്ന മാനസ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവ്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട ഇയാൾ താൻ ഭാര്യയെ കൊന്നെന്നും ഇനി സഹോദരിയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്നും വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു.
തുടർന്ന് വീട്ടിലെത്തിയ മാനസ് സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. താൻ മരിച്ചാൽ പരസഹായമില്ലാതെ സഹോദരിക്ക് ജീവിക്കാനാകില്ലെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. 12 വർഷം മുൻപ് വിവാഹിതരായ മാനസും ദിവ്യയും കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അകന്നു കഴിയുകയായിരുന്നു.
Story Summary:
A 38-year-old bank employee in Lucknow shot dead his estranged wife and mentally challenged sister before dying by suicide, after posting his intentions on WhatsApp.




