
ദോഹ: യാത്രക്കാർക്ക് ആകാശത്തിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭ്യമാക്കിക്കൊണ്ട് ഖത്തർ എയർവേയ്സ്. 150 വൈഡ്ബോഡി വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വൈ-ഫൈ സൗകര്യം ഒരുക്കിയാണ് കമ്പനി പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സ്റ്റാർലിങ്ക് വൈ-ഫൈ സജ്ജീകരിച്ച ബോയിംഗ് 787-9 വിമാനം സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ എയർലൈനായി ഖത്തർ എയർവേയ്സ് മാറി. 2026 അവസാനത്തോടെ തങ്ങളുടെ മുഴുവൻ ബോയിംഗ് 787 വിമാനങ്ങളിലും ഈ സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലേക്കുള്ള റൂട്ടുകളിലും ഈ സൗകര്യം എത്തിക്കുന്ന ആദ്യ എയർലൈൻ കൂടിയാണിത്.
വിമാനത്തിനുള്ളിൽ സെക്കൻഡിൽ 500 എം.ബി.പി.എസ് വരെ വേഗത ലഭിക്കുന്ന ഈ വൈ-ഫൈ സേവനം യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ് ക്ലബ്ബ് അംഗത്വം വഴിയോ ലളിതമായ രജിസ്ട്രേഷനിലൂടെയോ യാത്രക്കാർക്ക് ഈ സേവനം എളുപ്പത്തിൽ ഉപയോഗപ്പെടുത്താം. ഇതുവരെ കമ്പനിയുടെ 86,000-ത്തിലധികം വിമാനങ്ങളിലായി 2.3 കോടിയിലധികം യാത്രക്കാർ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
The post വിമാനത്തിലും അതിവേഗ സൗജന്യ ഇന്റർനെറ്റ്! ചരിത്ര നേട്ടവുമായി ഖത്തർ എയർവേയ്സ് appeared first on Express Kerala.




