മുത്തങ്ങ കേസ്: പോലീസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ M ഗീതാനന്ദനടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു | Muthanga Case

മുത്തങ്ങ കേസ്: പോലീസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ M ഗീതാനന്ദനടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു | Muthanga Case

Muthanga Case

കൊച്ചി: ചരിത്രപ്രസിദ്ധമായ മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ അടക്കം നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതിയുടെ അഞ്ച് വർഷത്തെ കഠിനതടവ് ശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.(Muthanga Case, Kerala High Court Suspends Sentence Of M Geethanandan)

താൽക്കാലിക ആശ്വാസമായി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ കോടതി, ജാമ്യവ്യവസ്ഥകളുടെ ഭാഗമായി നിശ്ചിത തുക കെട്ടിവയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ വിചാരണക്കോടതി വിധിയിൽ ചില വ്യക്തതക്കുറവുകളും പിഴവുകളുമുണ്ടെന്ന് ഹൈക്കോടതി നേരത്തെ തന്നെ നീരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചത്. മുത്തങ്ങ സമരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ സലാമിനെ ആക്രമിച്ച കേസിൽ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവർക്ക് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.

Story Summary

The Kerala High Court suspended the 5-year prison sentence of social activist M. Geethanandan and three other convicts in the 2003 Muthanga land agitation case. The court conditionally stayed the execution of the sentence pending a detailed hearing on their appeals against the trial court’s order.

Spread the love
See also  നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്
Scroll to Top