വാടകവീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വിൽപ്പന; കൊല്ലത്ത് മൂന്ന് യുവാക്കൾ പിടിയിൽ

വാടകവീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വിൽപ്പന; കൊല്ലത്ത് മൂന്ന് യുവാക്കൾ പിടിയിൽ

കൊല്ലത്ത് വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന രാസലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 3.040 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. കാവനാട് കെആർഎൻ നഗറിലെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റ്.

കാവനാട് എടപ്പാടം കെആർഎൻ നഗർ ഗ്രീഷ്മം വീട്ടിൽ മാഹിൻ (27), ശക്തികുളങ്ങര കന്നിമേൽച്ചേരി മുട്ടറ വടക്കതിൽ അഭിമന്യു (23), കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് ചാത്തന്നൂർ സ്വദേശിയാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. മാഹിനാണ് വാടകവീട് എടുത്തത്.

ALSO READ;ആരോപണം തെളിയിക്കാനായില്ല..!പോക്സോ കേസ് പ്രതിയെ വെറുതെവിട്ട് കോടതി

എംഡിഎംഎ ഉപയോഗിക്കുന്ന ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്വന്തം ഉപയോഗത്തിനും ചില്ലറ വിൽപ്പനയിലൂടെ അനധികൃതമായി പണം സമ്പാദിക്കാനുമാണ് ലഹരിമരുന്ന് സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി മാഹിനും മൂന്നാം പ്രതി രാജേഷിനും കൊലപാതകം, തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.

എസ്ഐമാരായ ഗോപകുമാറിന്റെയും സായിസേനന്റെയും നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ബിന്ദുവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് ശക്തമാക്കിയ ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട് നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

The post വാടകവീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വിൽപ്പന; കൊല്ലത്ത് മൂന്ന് യുവാക്കൾ പിടിയിൽ appeared first on Express Kerala.

Spread the love
See also  പ്രവാസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ശ്രദ്ധിക്കാൻ; യുഎഇയിൽ സ്വദേശികളുടെ പെൻഷൻ വിഹിതത്തിൽ വൻ മാറ്റങ്ങൾ!
Scroll to Top