ഒരു ഇളവും വിലപ്പോവില്ല..! അമ്മയെ വെടിവെച്ച് കൊന്ന മകന് വധശിക്ഷ! നടപ്പാക്കി സൗദി

ഒരു ഇളവും വിലപ്പോവില്ല..! അമ്മയെ വെടിവെച്ച് കൊന്ന മകന് വധശിക്ഷ! നടപ്പാക്കി സൗദി

മ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിതയായ ഫത്മാ ബിൻത് സ്വലാഹ് ഗുവൈനം അൽമുദൈബരിയെ കൊലപ്പെടുത്തിയ കേസിൽ നാസിർ ബിൻ ഈദ് ബിൻ അവാദ് അൽമുദൈബരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നിയമനടപടികൾ പൂർത്തിയായ ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതിനെ തുടർന്നായിരുന്നു ശിക്ഷ.

ALSO READ;ചെലവ് തൊഴിലുടമ വഹിക്കണം, ലംഘിച്ചാൽ വർക്ക് പെർമിറ്റും പോകും!യുഎഇയിൽ തൊഴിലാളികളുടെ ഇൻഷുറൻസിൽ വീഴ്ച വേണ്ട

ഇതിനിടെ മറ്റൊരു കേസിലും സൗദിയിൽ വധശിക്ഷ നടപ്പാക്കി. ലഹരിമരുന്ന് വിതരണക്കാരനായ സൗദി പൗരൻ സാമി ബിൻ ജാബിർ ബിൻ മിത്അബ് ഹുറൈസിയുടെ വധശിക്ഷയാണ് ജിസാനിൽ നടപ്പാക്കിയത്.

രണ്ടാം തവണയും ഹഷീഷ് വിൽപന നടത്തുന്നതിനിടെയാണ് സാമി ബിൻ ജാബിർ ബിൻ മിത്അബ് ഹുറൈസി അറസ്റ്റിലായത്. രണ്ട് വ്യത്യസ്ത കേസുകളിലായി സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

The post ഒരു ഇളവും വിലപ്പോവില്ല..! അമ്മയെ വെടിവെച്ച് കൊന്ന മകന് വധശിക്ഷ! നടപ്പാക്കി സൗദി appeared first on Express Kerala.

Spread the love
See also  S-400നെ മറികടന്ന് S-500 ആകാശത്ത് റഷ്യയുടെ ‘കില്ലർ ഷീൽഡ്’!
Scroll to Top