പാലക്കാട് ഡിവിഷൻ വിഭജനം; കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തോടുള്ള കടുത്ത വിവേണമെന്ന് എം.വി. ഗോവിന്ദൻ

പാലക്കാട് ഡിവിഷൻ വിഭജനം; കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തോടുള്ള കടുത്ത വിവേണമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം കേരളത്തോടുള്ള കടുത്ത വിവേചനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈ നിലപാട് ഒപ്പിച്ചു പോകാൻ കഴിയില്ലെന്നും, കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ കേരളത്തിന്റെ റെയിൽവേ വികസനത്തെ പുറകോട്ട് അടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സർക്കാരിന്റെ നിലപാടും ഒട്ടും സ്വീകാര്യമല്ല.

വിഷയത്തിൽ സംസ്ഥാന സർക്കാരുകൾ തമ്മിലല്ല ചർച്ച നടത്തേണ്ടത്, മറിച്ച് കേന്ദ്ര സർക്കാരാണ് അടിയന്തരമായി തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തിൽ ഇടതു – വലത് മുന്നണികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന കാര്യത്തിൽ യാതൊരുവിധ എതിരഭിപ്രായവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗങ്ങൾ വേർപെടുത്തി, ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Also Read:കേന്ദ്ര വാഗ്ദാനങ്ങൾ പാഴായി; രാജ്യതലസ്ഥാനത്ത് പുതിയ സമരത്തിന് കോപ്പുകൂട്ടി കോക്രോച്ച് ജനത പാർട്ടി

ഈ തീരുമാനത്തിനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഏകപക്ഷീയമായ തീരുമാനം ഉടൻ തന്നെ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവും അഭിപ്രായപ്പെട്ടു.

The post പാലക്കാട് ഡിവിഷൻ വിഭജനം; കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തോടുള്ള കടുത്ത വിവേണമെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ആയിരം രൂപയുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..! യാത്രക്കാരനെ തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, ഡ്രൈവറും ഭാര്യയും മകനും അറസ്റ്റിൽ
Scroll to Top