മലയാളികൾക്ക് കിടിലൻ ഓണസമ്മാനവുമായി ദേവ്ദത്ത് പടിക്കൽ; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തിളക്കം!

മലയാളികൾക്ക് കിടിലൻ ഓണസമ്മാനവുമായി ദേവ്ദത്ത് പടിക്കൽ; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തിളക്കം!

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലും തകർപ്പൻ സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ തിളങ്ങുന്നു. 169 പന്തുകളിൽ നിന്ന് 10 ഫോറുകൾ അടക്കമാണ് താരം സെഞ്ച്വറി തികച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 167 റൺസും രണ്ടാം ഇന്നിങ്സിൽ 44 റൺസുമാണ് പടിക്കൽ സ്വന്തമാക്കിയത്.

രണ്ടാം ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടരുകയാണ്. സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ദേവ്ദത്ത് പടിക്കലിനൊപ്പം 30 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഒപ്പമുള്ളത്. മത്സരത്തിൽ ശുഭ്മാൻ ഗിൽ 50 റൺസും, യശസ്വി ജയ്‌സ്വാൾ 45 റൺസും, കെ.എൽ. രാഹുൽ 18 റൺസും നേടി പുറത്തായി. 3 റൺസെടുത്ത റിഷഭ് പന്ത് റിട്ടയർ ഹർട്ടായാണ് മടങ്ങിയത്.

The post മലയാളികൾക്ക് കിടിലൻ ഓണസമ്മാനവുമായി ദേവ്ദത്ത് പടിക്കൽ; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തിളക്കം! appeared first on Express Kerala.

Spread the love
See also  മലിനജലം എവിടെ ഒഴുക്കിയാലും കുടുങ്ങും; ടാങ്കറുകൾ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി
Scroll to Top