
റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയയുടെ പങ്കാളിത്തം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതായി യുക്രേനിയൻ ഇന്റലിജൻസ് ആരോപിക്കുന്നു. ആയിരക്കണക്കിന് സൈനികർക്ക് പുറമെ ഡ്രോൺ ഓപ്പറേറ്റർമാർ, എഞ്ചിനീയർമാർ, മൈൻ ക്ലിയറിംഗ് യൂണിറ്റുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുടെ സഹായവും റഷ്യയ്ക്ക് ലഭിക്കുന്നതായി അവകാശവാദങ്ങളുണ്ട്. അതേസമയം, റഷ്യയിൽ നിന്ന് ഉത്തരകൊറിയയ്ക്ക് കൂടുതൽ ആധുനിക സൈനിക സാങ്കേതികവിദ്യയും വ്യോമപ്രതിരോധ സംവിധാനങ്ങളും ലഭിക്കാനുള്ള സാധ്യതയും ചർച്ചയാകുന്നു. KN-23, KN-24 മിസൈലുകൾ മുതൽ S-400, Pantsir-S1 പോലുള്ള സംവിധാനങ്ങൾ വരെയുള്ള ആരോപണങ്ങൾ റഷ്യ–ഉത്തരകൊറിയ ബന്ധത്തിന്റെ തന്ത്രപ്രധാനത ഉയർത്തുന്നു.
വീഡിയോ കാണാം…
The post റഷ്യയുടെ യുദ്ധശക്തിക്ക് ഉത്തരകൊറിയയുടെ കൈത്താങ്ങ്? appeared first on Express Kerala.




