
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ നേരത്തെ തന്നെ നിയമസഭയിൽ താൻ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാദങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞതായും കുഴൽനാടൻ ആരോപിച്ചു. (Mathew Kuzhalnadan criticize Pinarayi Vijayan)
പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നുണ്ടെന്നും ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വിമർശിക്കുന്നതിന് പകരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയാണ് മുഖ്യമന്ത്രി വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് തന്റെ ആരോപണമെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കണം. 20 കോടി രൂപ പോലുള്ള വലിയ തുകയെ ചെറിയ തുകയായി അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകണമെന്നും മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ കാരണം തുറന്നുപറയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
Summary: Congress MLA Mathew Kuzhalnadan has launched a sharp attack on Kerala Chief Minister Pinarayi Vijayan, alleging that the Chief Minister is trying to divert attention from corruption allegations. He also demanded clarity regarding money allegedly credited to his daughter’s account.




