
തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് നടത്തിയ ഓണാഘോഷവും റീൽസ് ചിത്രീകരണവും വിവാദമായതിന് പിന്നാലെ പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു. സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കാണിച്ച് സിറ്റി പോലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.(Museum Police Station Onam Celebration Controversy Action Against Police Officers ED To Complain To DGP)
അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഇ.ഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി കത്തയക്കും. തങ്ങളുടെ ഉന്നത സ്വാധീനം വ്യക്തമാക്കാനും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനുമാണ് പ്രതികൾ സ്റ്റേഷൻ പരിസരത്ത് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.
ശനിയാഴ്ച സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഐ.പി ബിനു അടക്കമുള്ള പ്രതികൾക്ക് ആഘോഷത്തിൽ പങ്കെടുക്കാനും റീൽസ് ചിത്രീകരിക്കാനും പോലീസിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ വേഗത്തിൽ ഒപ്പിടീച്ച് പറഞ്ഞുവിടുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്നും ഇതിൽ പറയുന്നു.
Story Summary
Following the controversy over accused individuals celebrating Onam and filming reels in front of the Museum Police Station in Thiruvananthapuram, six police officers are set to be transferred to the AR Camp. Concurrently, the Enforcement Directorate (ED) expressed strong dissatisfaction over the incident and plans to submit a formal complaint to the DGP regarding safety and witness intimidation concerns.




