നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച; 40ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം | Nagpur chlorine gas leak

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച; 40ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം | Nagpur chlorine gas leak

chlorine gas leak

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്റിൽ ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് 40ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം. ഗോദ്ധ്നി മേഖലയിലെ മഹാരാഷ്ട്ര ജീവൻ പ്രാധികരണത്തിന്റെ മുനിസിപ്പൽ കൗൺസിൽ ജലശുദ്ധീകരണ പ്ലാന്റിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ അപകടമുണ്ടായത്. (Nagpur chlorine gas leak)

900 കിലോഗ്രാം ശേഷിയുള്ള സിലിണ്ടറിൽ നിന്നാണ് ക്ലോറിൻ വാതകം ചോർന്നത്. വാതകം സമീപത്തെ ജനവാസ മേഖലകളിലേക്ക് വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. നിരവധി പേർക്ക് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ബാധിതരായ ചിലരെ സിംഗബായി തക്ലിയിലെ സ്പർശ് ആശുപത്രിയിലും മയോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസും ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷയ്ക്കായി പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനും നിർദേശിച്ചു. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർ വിഭാഗം ശ്വസന ഉപകരണങ്ങളുമായി രണ്ട് ഫയർ ടെൻഡറുകളും ജീവനക്കാരെയും സ്ഥലത്തെത്തിച്ചു. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയായ എൻഡിആർഎഫ് സംഘവും ഓറഞ്ച് സിറ്റി വാട്ടറിലെ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പുലർച്ചെ 5.30ഓടെ ചോർച്ചയുടെ തീവ്രത കുറയ്ക്കാൻ സാധിച്ചു.

ചോർന്ന 900 കിലോഗ്രാം ശേഷിയുള്ള ക്ലോറിൻ സിലിണ്ടർ സുരക്ഷിതമായി നീക്കം ചെയ്ത് കാസ്റ്റിക് സോഡ ലായനി നിറച്ച വെള്ളടാങ്കിൽ മുക്കിയാണ് വാതകം നിർവീര്യമാക്കിയത്. NDRF, ഫയർഫോഴ്സ്, OCW സംഘങ്ങളുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ സഹാരൻപൂർ ജില്ലയിലും സമാനമായ വാതകചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ 22ന് മാംസം സംസ്കരിക്കുന്ന പ്ലാന്റിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന് 14 വനിതാ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം, തലകറക്കം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളാണ് അന്ന് തൊഴിലാളികൾക്ക് അനുഭവപ്പെട്ടത്.

Summary: More than 40 people fell ill after a chlorine gas leak at a water treatment plant in Nagpur’s Godhni area. NDRF, fire department and emergency teams contained the leak by safely submerging the 900-kg cylinder in a caustic soda solution.

See also  ‘പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ | Mathew Kuzhalnadan criticize Pinarayi Vijayan
Spread the love
Scroll to Top