11 വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് അവതാരകൻ ജീവ | Jeeva Aparna Thomas separation

11 വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് അവതാരകൻ ജീവ | Jeeva Aparna Thomas separation

Jeeva Aparna Thomas separation

അപർണ തോമസുമായുള്ള വേർപിരിയൽ ഔദ്യോഗികമായി സ്ഥിരീകരിച്ച് അവതാരകൻ ജീവ. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജീവ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “24-08-2015 — 24-08-2026. എല്ലാ നല്ല ഓർമകൾക്കും നന്ദി” എന്ന അടിക്കുറിപ്പോടെയാണ് ജീവ പോസ്റ്റ് പങ്കുവെച്ചത്.
“ഇക്കാര്യം പങ്കുവയ്ക്കുക എന്നത് എനിക്ക് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എങ്കിലും നിങ്ങളോട് നേരിട്ട് തന്നെ പറയണമെന്ന് തോന്നി. എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം ഈ യാത്രയിലുടനീളം നിങ്ങളിൽ പലരും എന്റെ കൂടെയുണ്ടായിരുന്നു,” ജീവ കുറിച്ചു. ( Jeeva Aparna Thomas separation)

ദമ്പതികളെന്ന നിലയിൽ തങ്ങളോട് സ്നേഹം കാണിച്ചിരുന്ന പ്രേക്ഷകരോടും ആരാധകരോടും സംസാരിച്ചുകൊണ്ട് ഇനി മുതൽ തങ്ങൾ “ഞങ്ങൾ” അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എവിടെയോ എന്തോ തെറ്റിപ്പോയെന്നും ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഇരുവരും തിരിച്ചറിഞ്ഞതായും ജീവ പറഞ്ഞു. വേർപിരിയാനുള്ള കാരണം പൂർണമായും വ്യക്തിപരമാണെന്നും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജീവ പറഞ്ഞു.

ഈ വ്യക്തിപരമായ തീരുമാനത്തെ പക്വതയോടെ ഉൾക്കൊള്ളണമെന്നും ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ജീവ ആരാധകരോട് അഭ്യർഥിച്ചു. അതേസമയം, ജീവയെയും അപർണയെയും സ്നേഹിച്ചിരുന്ന നിരവധി പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ വിഷമവും ആശംസകളും പങ്കുവയ്ക്കുന്നത്.

Summary: Television presenter Jeeva has officially confirmed his separation from Aparna Thomas after 11 years of marriage. In an emotional social media post, he said the decision was personal and requested everyone to respect their privacy as they move forward separately.

See also  സിനിമയെ വെല്ലുന്ന ജീവിതങ്ങൾ, 150 കാവൽക്കാരുള്ള ഫ്‌ളാറ്റിൽ ഒളിവിൽ..! ആംബുലൻസിലെ MDMA കടത്തിന്റെ സൂത്രധാരൻ നോയിഡയിൽ പിടിയിൽ
Spread the love
Scroll to Top