പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഉപരോധവുമായി DYFI-യും യൂത്ത് കോൺഗ്രസും; സംഘർഷം, വിമർശിച്ച് BJP | Palakkad Railway Division

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഉപരോധവുമായി DYFI-യും യൂത്ത് കോൺഗ്രസും; സംഘർഷം, വിമർശിച്ച് BJP | Palakkad Railway Division

Palakkad Railway Division

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒലവക്കോട്ടെ ഡി.ആർ.എം ഓഫീസിലേക്ക് ഡിവൈഎഫ്ഐയും (DYFI) യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചുകൾ വൻ സംഘർഷത്തിൽ കലാശിച്ചു.(Palakkad Railway Division Bifurcation Protests Clash At DRM Office Political Spat Escalates)

ഡി.ആർ.എം ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉപരോധം കാരണം ജീവനക്കാർക്ക് അകത്തേക്ക് കയറാനാകാതെ വന്നതോടെ പലരും മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ പ്രവേശിച്ചത്.

രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ മതിൽ ചാടി അകത്തുകയറി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. എന്നാൽ വിഷയത്തെ ഒരു വലിയ വിവാദമാക്കി മാറ്റി ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Story Summary

Protests escalated in Palakkad over the proposed bifurcation of the Palakkad Railway Division, leading to clashes during marches held by DYFI and Youth Congress towards the DRM office. BJP dismissed the protests as political gimmickry.

Spread the love
See also  കസവുണ്ടിൽ തീരുന്നതല്ല ഓണം ഫാഷൻ; മലയാളി വസ്ത്രവിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ!
Scroll to Top