ഗൾഫും യൂറോപ്പും ലക്ഷ്യം; ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്’ തുടങ്ങി

ഗൾഫും യൂറോപ്പും ലക്ഷ്യം; ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്’ തുടങ്ങി

കൊച്ചി: അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവന്മാരെ കുടുക്കാൻ ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികൾ രംഗത്തിറങ്ങി. വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന ഇരുപതോളം പേരെ നാട്ടിലെത്തിക്കാനുള്ള കടുത്ത നീക്കത്തിലാണ് ആഭ്യന്തര-വിദേശ മന്ത്രാലയങ്ങൾ. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൂറിലധികം പേരെ ഇതിനോടകം ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു.

യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് കൊക്കെയ്ൻ, ഹെറോയിൻ, എൽ.എസ്.ഡി. തുടങ്ങിയ മയക്കുമരുന്നുകൾ ഇന്ത്യയിലേക്കും ആഗോളവിപണിയിലേക്കും കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഈ ഇരുപത് പേരും. വർഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളികളുൾപ്പെടെയുള്ളവരിൽ 12 പേർ കേരളാ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ബാക്കിയുള്ളവർ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസുകളിലും പ്രതികളാണ്. ഇവരുടെ പ്രാദേശിക ഏജന്റുമാരിൽ പലരെയും അന്വേഷണ സംഘം നേരത്തേ തന്നെ പിടികൂടിയിരുന്നു.

Also Read: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ! പരിശോധന കർശനമാക്കി എംവിഡി; ഹൈക്കോടതി ഉത്തരവിന് പിന്നാലെ കടുത്ത നടപടിയിലേക്ക്?

ഈ ദൗത്യത്തിന്റെ ഭാഗമായി പ്രതികളുടെ പേരിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. തുടർന്ന് ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുകയും ബന്ധപ്പെട്ട വിദേശരാജ്യങ്ങളുടെ സഹായത്തോടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുകയും ചെയ്യും. ഇന്ത്യയിലെത്തിക്കുന്ന ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അതത് അന്വേഷണ ഏജൻസികൾക്ക് കൈമാറാനാണ് കർശന നിർദ്ദേശം.

The post ഗൾഫും യൂറോപ്പും ലക്ഷ്യം; ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്’ തുടങ്ങി appeared first on Express Kerala.

Spread the love
See also  മുഖ്യനേക്കാൾ തിളക്കം ചെന്നിത്തലയ്‌ക്കോ..! 100 ദിവസം, തീരാത്ത തർക്കങ്ങൾ; സതീശൻ സർക്കാരിന് നാളെ നൂറാം ദിനം
Scroll to Top