
കൊട്ടിയം: കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പോലീസ് ആണ് പ്രതിയെ കൊല്ലം കളക്ടറേറ്റിന് സമീപത്തുനിന്നും പിടികൂടിയത്. നാല് വയസ്സുള്ള മകളുടെ മുന്നിൽവെച്ച് അതിക്രമങ്ങൾ കാട്ടിയതിനും പോക്സോ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബ്രിട്ടനിൽൽ ജോലിക്കിടെയായിരുന്നു ദമ്പതികൾ ഒരുമിച്ച് താമസിച്ചിരുന്നത്.
സ്വകാര്യ ദൃശ്യങ്ങൾ വിറ്റ് പണം സമ്പാദിച്ച ഇയാൾ, അന്യപുരുഷന്മാരുമായി ബന്ധപ്പെടാൻ യുവതിയെ നിർബന്ധിച്ചതായും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചതായും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുളിമുറിയിൽ ഒളിക്യാമറ വെച്ചും ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. കൗൺസലിങ്ങിന് വിധേയനാക്കാൻ നാട്ടിലെത്തിച്ചെങ്കിലും മർദ്ദനം തുടർന്നതോടെ യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും പോലീസിൽ പരാതി നൽകുകയുമാണ് ഉണ്ടായത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
The post ഒളിക്യാമറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ appeared first on Express Kerala.




