ചെരിപ്പിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് പേർക്കെതിരെ കേസ്

ചെരിപ്പിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ: ലഹരിവസ്തുക്കൾ ജയിലിനുള്ളിലേക്ക് കടത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ പുതിയ സംഭവം. തടവുകാരന് കൈമാറാനായി ചെരിപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിൽ പോലീസ് പിടൂകൂടി. സംഭവത്തിൽ ഒരു തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

സന്ദർശകരുടെ വേഷത്തിലെത്തി തടവുകാരനെ കാണാൻ എത്തിയ രണ്ടംഗ സംഘമാണ് അതിവിദഗ്ദ്ധമായി ലഹരി കടത്താൻ ശ്രമിച്ചത്. ചെരിപ്പ് തുളച്ച് ചെറിയ ദ്വാരമുണ്ടാക്കി, അതിനുള്ളിൽ കവറിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു വെച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജയിലിൽ നടത്തിയ കർശന പരിശോധനയിലാണ് ഈ തട്ടിപ്പ് വെളിച്ചത്തായത്. പ്രതികൾ തമ്മിൽ ഫോൺ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും, ഇതിന്റെ ശബ്ദരേഖയും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം.

Also Read: ഒളിക്യാമറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

കേരളത്തിലെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മുൻപും ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എത്തിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ജയിലിന്റെ പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, ലഹരിവസ്തുക്കൾ എന്നിവ അകത്തേക്ക് എറിഞ്ഞുനൽകുന്ന സംഭവങ്ങളും നേരത്തെ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. സുരക്ഷാ കണ്ണുവെട്ടിച്ച് ജയിലിനുള്ളിലേക്ക് ലഹരിയെത്തിക്കാൻ ശ്രമിച്ച സംഘത്തിന് പിന്നിൽ വലിയൊരു നെറ്റ്‌വർക്ക് തന്നെ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

The post ചെരിപ്പിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് പേർക്കെതിരെ കേസ് appeared first on Express Kerala.

See also  കണ്ണൂരിൽ കനത്ത മഴ: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു; സംഭവ സ്ഥലത്തെത്തി മന്ത്രി, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, ഗതാഗത തടസം | National Highway Wall Collapses
Spread the love
Scroll to Top