അങ്കമാലിയിൽ വൻ തീപിടിത്തം: സ്റ്റേഷനറി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി തൊഴിലാളികൾ; തീയണയ്ക്കാൻ ശ്രമം | Major Fire Outbreak

അങ്കമാലിയിൽ വൻ തീപിടിത്തം: സ്റ്റേഷനറി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി തൊഴിലാളികൾ; തീയണയ്ക്കാൻ ശ്രമം | Major Fire Outbreak

Major Fire Outbreak

കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടി.(Major Fire Outbreak At Stationery Warehouse Near Angamaly Railway Station)

അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. അഗ്നിബാധയുണ്ടായതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Story Summary

A major fire broke out at a stationery shop warehouse near the Angamaly Railway Station in Kochi. Workers managed to run out safely as soon as the fire started, preventing any casualties. Firefighters quickly arrived at the spot and initiated efforts to extinguish the flames, while the exact cause of the fire remains unknown.

Spread the love
See also  ധോണിയെ മറികടന്ന് റിഷഭ് പന്ത്; ഇന്ത്യയുടെ റെക്കോർഡ് ബുക്കിൽ ചരിത്രനേട്ടം | Rishabh Pant Record
Scroll to Top