തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ധനമന്ത്രി എൻ. മേരി വിൽസന്റെ നിയമസഭാ പരാമർശം. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി താൻ കൈക്കൂലി നൽകിയിട്ടുണ്ടെന്നും, ആരോപണവിധേയമായ അഴിമതിക്ക് താൻ നേരിട്ട് സാക്ഷിയാണെന്നും വിൽസൺ നിയമസഭയിൽ ആരോപിച്ചു. തന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികളെ വെല്ലുവിളിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നേടുന്നതിനായി മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് കൈക്കൂലി നൽകേണ്ടിവന്നുവെന്നാണ് വിൽസന്റെ ആരോപണം. സംഭവങ്ങളെക്കുറിച്ച് തനിക്ക് നേരിട്ടുള്ള അറിവുണ്ടെന്നും, താൻ ‘നേരിട്ടുള്ള സാക്ഷി’യാണെന്നും മന്ത്രി വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയിലെ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയായിരുന്നു.
ALSO READ;‘ഭയം’ വീട്ടിൽ കിടുന്നുറങ്ങാൻ പോലും..! ചീഞ്ഞളിഞ്ഞ നിലയിൽ കിട്ടിയത് ഇരുന്നൂറിലധികം മൃതദേഹങ്ങൾ, തെളിവില്ലന്ന് പൊലീസും
എന്നാൽ വിൽസന്റെ ആരോപണങ്ങൾ മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കൈക്കൂലി നൽകിയതായി നിയമസഭയിൽ തന്നെ സമ്മതിച്ച വിൽസനെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്ന് അൻബിൽ മഹേഷ് ആവശ്യപ്പെട്ടു.
മന്ത്രി ഉന്നയിച്ച ആരോപണങ്ങളും മുൻ മന്ത്രിയുടെ മറുപടിയും തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ഏറ്റുമുട്ടലിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ആരോപണങ്ങളിൽ അന്വേഷണം നടക്കുമോ, വിൽസന്റെ അവകാശവാദങ്ങൾക്ക് എന്ത് തെളിവുകളാണ് മുന്നോട്ടുവരിക, മുൻ സർക്കാരിനെതിരായ ആരോപണങ്ങളിൽ തുടർനടപടി ഉണ്ടാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.
The post ‘നിവർത്തിയില്ലാതെ’ കൈക്കൂലി നൽകിയെന്ന് മന്ത്രി..! തമിഴ്നാട് നിയമസഭയിൽ ആരോപണം, മറുപടിയുമായി മുൻ ഡിഎംകെ മന്ത്രി appeared first on Express Kerala.




