loader image
മറുപടി അർഹിക്കാത്ത പ്രസ്താവന! വെള്ളാപ്പള്ളിയെ അവഗണിച്ച് കുഞ്ഞാലിക്കുട്ടി

മറുപടി അർഹിക്കാത്ത പ്രസ്താവന! വെള്ളാപ്പള്ളിയെ അവഗണിച്ച് കുഞ്ഞാലിക്കുട്ടി

കൽപ്പറ്റ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകളാണെന്നും, ജനങ്ങൾ ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ നൽകിക്കഴിഞ്ഞതായും അദ്ദേഹം വയനാട്ടിൽ പറഞ്ഞു.

ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന തരത്തിലുള്ള ചർച്ചകൾ ബോധപൂർവം ഇടതുപക്ഷം സൃഷ്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ലീഗ് നിർമ്മിച്ചു നൽകുന്ന ആദ്യഘട്ട വീടുകൾ ഫെബ്രുവരി 28-ന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചു; വെള്ളാപ്പള്ളി നടേശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

അതേസമയം, പൊതുസമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് പരാതിക്കാരൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും, പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post മറുപടി അർഹിക്കാത്ത പ്രസ്താവന! വെള്ളാപ്പള്ളിയെ അവഗണിച്ച് കുഞ്ഞാലിക്കുട്ടി appeared first on Express Kerala.

Spread the love
See also  സ്വർണ്ണമാല കിട്ടാത്തതിന് ക്രൂരത; രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നു

New Report

Close