തിരുമല: ലോകപ്രശസ്തമായ തിരുമല ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡു വിൽപ്പനയിൽ റെക്കോർഡ് നേട്ടം. 2024-നെ അപേക്ഷിച്ച് 2025-ൽ ലഡ്ഡു വിൽപ്പനയിൽ 10 ശതമാനം വർദ്ധനവുണ്ടായതായി തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു. പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ടിടിഡി ഈ കണക്കുകൾ പുറത്തുവിട്ടത്.
ഒരു ദിവസം വിറ്റത് 5.13 ലക്ഷം ലഡ്ഡു!
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തരുടെ തിരക്ക് വർദ്ധിച്ചതാണ് ലഡ്ഡു വിൽപ്പനയിലും പ്രതിഫലിച്ചത്. 2025 ഡിസംബർ 27-ന് എക്കാലത്തെയും ഉയർന്ന പ്രതിദിന വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അന്ന് മാത്രം അഞ്ച് ലക്ഷത്തി പതിമൂവായിരത്തോളം (5.13 ലക്ഷം) ലഡ്ഡുക്കളാണ് വിറ്റഴിഞ്ഞത്.
Also Read: നിങ്ങളുടെ ഇൻഷുറൻസ് കമ്പനി സുരക്ഷിതമാണോ? പുതിയ ക്ലെയിം റേഷ്യോ പുറത്ത്; പണമടയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ
ചർച്ചയായി ലഡ്ഡുവിന്റെ ഗുണനിലവാരം
വിൽപ്പനയുടെ റെക്കോർഡ് വിവരങ്ങൾ പുറത്തുവന്നതോടെ ലഡ്ഡുവിന്റെ ഗുണനിലവാരത്തെയും ഷെൽഫ് ലൈഫിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ലഡ്ഡുവിൽ പ്രിസർവേറ്റീവുകൾ ചേർക്കുന്നുണ്ടോ എന്നും അതിന്റെ ആയുസ്സ് എത്രയാണെന്നും ഭക്തർ ചോദിക്കുന്നു. മുമ്പ് ഒരാഴ്ചയ്ക്കുള്ളിൽ കേടാകുമായിരുന്ന ലഡ്ഡു ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞാലും കേടുകൂടാതെ ഇരിക്കുന്നുവെന്നത് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ജിഐ (Geographical Indication) ടാഗുള്ള തിരുപ്പതി ലഡ്ഡുവിന്റെ തനിമ നിലനിർത്താൻ ടിടിഡി പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
The post തിരുപ്പതി ലഡ്ഡു വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്; 2024-നേക്കാൾ 10% വർദ്ധനവ് appeared first on Express Kerala.



