
തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട് വാഹനം നിർത്തി ചായ കുടിക്കാനെത്തിയതായിരുന്നു. പഴയന്നൂരിലേക്ക് പോകുന്നതിനിടെയാണ് കല്ലേപ്പാടം സ്വദേശി ഷെമീറും ഇവിടെ എത്തിയത്.
ഇതിനിടെ ഇതുവഴി എത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണംവിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary:
Two people died after an out-of-control Milma tanker truck hit them at Chelakkode in Thrissur. The victims were identified as Shameer from Kalleppadam and Joseph from Mannarkkad.




