വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നിലപാടുകൾ വ്യക്തമാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ കൂടുതൽ സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്നും 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോട്ടയത്ത് മത്സരിക്കാനുള്ള ആഗ്രഹവും വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം പങ്കുവെച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദ്ദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കാൻ ശ്രമം തുടരുമെന്നും കുഞ്ഞാലിക്കുട്ടി തന്നെ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ലെന്നും പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ലപക്ഷേ വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും തങ്ങൾ വ്യക്തമാക്കി.
The post കോട്ടയത്ത് സീറ്റ്, വനിതാ സ്ഥാനാർത്ഥി; ‘ലക്ഷ്യം 100 സീറ്റുകൾ’, ലീഗ് നയം വ്യക്തമാക്കി സാദിഖലി തങ്ങൾ appeared first on Express Kerala.



