loader image
പകൽ പൂട്ടിയിടും, രാത്രി കച്ചവടം; കുവൈത്തിൽ സീൽ പൊട്ടിച്ച് പ്രവർത്തിച്ച കുപ്പിവെള്ള പ്ലാന്റ് പൂട്ടിച്ചു

പകൽ പൂട്ടിയിടും, രാത്രി കച്ചവടം; കുവൈത്തിൽ സീൽ പൊട്ടിച്ച് പ്രവർത്തിച്ച കുപ്പിവെള്ള പ്ലാന്റ് പൂട്ടിച്ചു

കുവൈത്ത് : സർക്കാർ ഉത്തരവ് ലംഘിച്ച് അനധികൃതമായി പ്രവർത്തനം തുടർന്ന കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പൂട്ടിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. മുബാറക് അൽ കബീർ ഗവർണറേറ്റിലെ പ്ലാന്റിനെതിരെയാണ് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കർശന നടപടി സ്വീകരിച്ചത്.

നിയമലംഘനങ്ങളെ തുടർന്ന് അധികൃതർ നേരത്തെ സീൽ ചെയ്തിരുന്ന സ്ഥാപനമാണിത്. എന്നാൽ ഔദ്യോഗിക സീൽ പൊട്ടിച്ച് പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാന്റ് വീണ്ടും പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. ഉടമകൾക്കെതിരെയും സ്ഥാപനത്തിനെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്ലാന്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ കുറ്റം സമ്മതിച്ചു. പകൽ സമയങ്ങളിൽ അടച്ചിടുകയും അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിൽ പ്ലാന്റ് പ്രവർത്തിപ്പിച്ച് ഉൽപ്പാദനം തുടരുകയും ചെയ്തിരുന്നതായി ഇവർ വെളിപ്പെടുത്തി. സർക്കാർ സീൽ മനഃപൂർവ്വം ലംഘിച്ചതിനും അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post പകൽ പൂട്ടിയിടും, രാത്രി കച്ചവടം; കുവൈത്തിൽ സീൽ പൊട്ടിച്ച് പ്രവർത്തിച്ച കുപ്പിവെള്ള പ്ലാന്റ് പൂട്ടിച്ചു appeared first on Express Kerala.

Spread the love
See also  എപി ഇന്റർ പ്രാക്ടിക്കൽ പരീക്ഷ ഹാൾ ടിക്കറ്റ് 2026 പുറത്തിറങ്ങി

New Report

Close