loader image
റൺവേട്ടക്കാരൻ പുറത്തേക്ക്? ഗുജറാത്ത് ക്യാമ്പിനെ നടുക്കി സായ് സുദർശന്റെ പരിക്ക്; ഗില്ലിന് തിരിച്ചടി

റൺവേട്ടക്കാരൻ പുറത്തേക്ക്? ഗുജറാത്ത് ക്യാമ്പിനെ നടുക്കി സായ് സുദർശന്റെ പരിക്ക്; ഗില്ലിന് തിരിച്ചടി

2026 ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കെ, ഗുജറാത്ത് ടൈറ്റൻസിനെ തേടി ആശങ്കാജനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ടീമിന്റെ ബാറ്റിംഗ് കരുത്തായ സായ് സുദർശന് പരിക്കേറ്റത് ശുഭ്മാൻ ഗില്ലിനും സംഘത്തിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി കളിക്കുന്നതിനിടെ ഫീൽഡിംഗിനിടെയാണ് താരത്തിന് വാരിയെല്ലിന് പരിക്കേറ്റത്.

പരിശോധനയിൽ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, സായ് സുദർശന് ചുരുങ്ങിയത് ഏഴ് ആഴ്ചയോളം വിശ്രമം അനിവാര്യമായി വന്നിരിക്കുകയാണ്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായി. നിലവിൽ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ വിദഗ്ധ ചികിത്സയിലാണ് താരം.

Also Read: മെസ്സി, സിആർ7, ധോണി… ലിസ്റ്റ് നീളുകയാണ്! ആരാധകരെ ഞെട്ടിക്കുന്ന വിരമിക്കൽ വാർത്തകൾ

2025 ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്ന സായ് സുദർശൻ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് നിരയിലെ അവിഭാജ്യ ഘടകമാണ്. പരിക്ക് ഗുരുതരമല്ലെങ്കിലും, ഐപിഎൽ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ പൂർണ്ണ കായികക്ഷമതയെക്കുറിച്ചുള്ള ആശങ്കയിലാണ് ഗുജറാത്ത് മാനേജ്‌മെന്റ്. ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
The post റൺവേട്ടക്കാരൻ പുറത്തേക്ക്? ഗുജറാത്ത് ക്യാമ്പിനെ നടുക്കി സായ് സുദർശന്റെ പരിക്ക്; ഗില്ലിന് തിരിച്ചടി appeared first on Express Kerala.

Spread the love
See also  110 സീറ്റ് ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പിന് കാസർകോട് ജില്ലയിൽ സിപിഎം ഒരുക്കം തുടങ്ങി

New Report

Close