
ഇന്ത്യയിലെ ഉത്സവ സീസൺ മുന്നിൽക്കണ്ട് രാജ്യത്തെ ഗിഗ് തൊഴിലാളികൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ. താല്‍ക്കാലിക ജോലികള്‍ക്കായും കരാര്‍ നിയമനങ്ങള്‍ക്കുമായി വിവിധ കമ്പനികള്‍ ജീവനക്കാരുടെ എണ്ണത്തിൽ 15 മുതൽ 20 ശതമാനം വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഷോപ്പിങ്, ഡെലിവറി, ഉപഭോക്തൃ ആവശ്യങ്ങള്‍ എന്നിവയിലുണ്ടാകുന്ന കുതിച്ചുചാട്ടം മുന്നില്‍ക്കണ്ടാണ് കമ്പനികള്‍ പുതിയ നിയമനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ലോജിസ്റ്റിക്സ്, റീട്ടെയില്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഈ വർഷത്തെ തൊഴില്‍ വര്‍ധന മെട്രോ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നത് ഒരു പ്രധാന പ്രത്യേകതയാണ്. ടയര്‍2, ടയര്‍3 നഗരങ്ങളും പ്രധാന തൊഴിൽ കേന്ദ്രങ്ങളായി അതിവേഗം മാറിവരികയാണ്. ചെറിയ നഗരങ്ങളിലെ ക്വിക്ക് കൊമേഴ്സ് ഗിഗ് ജോബ് പോസ്റ്റിങുകളില്‍ പ്രതിവര്‍ഷം 600 ശതമാനത്തിലധികം വളര്‍ച്ചയാണ് പ്രകടമാകുന്നത്. നിലവിലെ ഗിഗ് ജോബ് പോസ്റ്റിങുകളില്‍ ഏകദേശം 55 ശതമാനവും ഇത്തരം ചെറിയ നഗരങ്ങളില്‍ നിന്നുള്ളതാണ്. വന്‍തോതിലുള്ള നിയമനരീതി മാറി, ഫ്രണ്ട്ലൈൻ ജോലികൾക്ക് ആവശ്യമായ പ്രത്യേക കഴിവുകളും അടിസ്ഥാന ഡിജിറ്റല്‍ അറിവുമുള്ളവരെയാണ് ഇപ്പോൾ തൊഴിലുടമകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
Also Read: എച്ച്ഡിഎഫ്‌സി ബാങ്ക് എഫ്‌ഡി നിരക്കുകൾ ഉയർത്തി; മുതിർന്ന പൗരന്മാർക്ക് ഇനി 7.10% വരെ പലിശ നേടാം?
ഡെലിവറി ജോലികള്‍ക്കും വെയര്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍ക്കും റീട്ടെയില്‍ സ്റ്റോറുകളിലെ വിവിധ ചുമതലകൾക്കുമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. മെട്രോ നഗരങ്ങളിലേക്ക് താമസം മാറ്റാതെ തന്നെ സ്വന്തം നാടുകളില്‍ ഇരുന്ന് മികച്ച തൊഴില്‍ നേടാന്‍ ഈ മാറ്റം തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്നു. വരാനിരിക്കുന്ന ഉത്സവകാല തിരക്കുകൾ സുഗമമാക്കുന്നതിനൊപ്പം, ഗിഗ് തൊഴിലാളികൾക്ക് കൂടുതൽ സ്ഥിരവും വിപുലവുമായ തൊഴിലവസരങ്ങളാണ് ഈ സീസൺ സമ്മാനിക്കുന്നത് എന്ന് ടീം ലീസ് സര്‍വീസസിന്റെ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
The post ഉത്സവ സീസണില്‍ ഗിഗ് തൊഴിലാളികൾക്ക് സുവർണ്ണാവസരം; നിയമനങ്ങളില്‍ 15-20 ശതമാനം വരെ വർധന appeared first on Express Kerala.




