അടുക്കള ബജറ്റിൽ വീണ്ടും ഇരുട്ടടി? പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിച്ചുയരുന്നു

അടുക്കള ബജറ്റിൽ വീണ്ടും ഇരുട്ടടി? പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിച്ചുയരുന്നു

രാജ്യത്ത് പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുൻപ് സാധാരണക്കാരുടെ അടുക്കള ബജറ്റിലേക്ക് മറ്റൊരു തിരിച്ചടി കൂടി എത്തിയിരിക്കുകയാണ്. വിപണിയിൽ മുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവിലയിൽ ഏകദേശം 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ പല വിപണികളിലും ഒരു മുട്ടയ്ക്ക് 8 മുതൽ 9 രൂപ വരെ നൽകേണ്ടി വരുന്നുണ്ട്. വരാനിരിക്കുന്ന ശീതകാലത്ത് മുട്ടയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പെട്രോളിൽ എഥനോൾ കലർത്തുന്ന സർക്കാരിന്റെ E20 നയമാണ് മുട്ട വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. കോഴിത്തീറ്റയിലെ ഏറ്റവും പ്രധാന ഘടകമായ മക്കച്ചോളം ഇപ്പോൾ വലിയ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ മക്കച്ചോളത്തിന് ആവശ്യകത വർദ്ധിക്കുകയും, കോഴിത്തീറ്റ നിർമാണച്ചെലവ് ക്രമാതീതമായി ഉയരുകയും ചെയ്തു. കോഴി വളർത്തൽ ചെലവിന്റെ 65 മുതൽ 70 ശതമാനവും തീറ്റയ്ക്കായി വേണ്ടിവരുന്നതിനാൽ, ഇത് നേരിട്ട് ഫാമുകളുടെ പ്രവർത്തനച്ചെലവിനെയാണ് ബാധിക്കുന്നത്.

Also Read: ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

തീറ്റയുടെ വില വർധനവിന് പുറമെ കാലാവസ്ഥാ വ്യതിയാനങ്ങളും കോഴികളിലെ രോഗബാധയും വിപണിയിലെ ആവശ്യകതയും മുട്ടവിലയെ സ്വാധീനിക്കുന്നുണ്ട്. ശീതകാലത്ത് മുട്ടയുടെ ഉപഭോഗം സാധാരണയായി വർദ്ധിക്കുന്നതിനാൽ വരും മാസങ്ങളിൽ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യത. ഇത്തരത്തിൽ എഥനോൾ നയത്തിന്റെ പ്രതിഫലനം പെട്രോൾ പമ്പുകളിൽ മാത്രമല്ല, സാധാരണക്കാരുടെ ഭക്ഷണച്ചെലവിലും വലിയ രീതിയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

The post അടുക്കള ബജറ്റിൽ വീണ്ടും ഇരുട്ടടി? പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിച്ചുയരുന്നു appeared first on Express Kerala.

Spread the love
See also  അല്പമൊന്ന് ഭയന്നു…! ഇറാന്റെ വലയിൽ നെതന്യാഹുവിന്റെ മകൻ; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്
Scroll to Top