ഇറാനുമായി വ്യാപാരം നടത്തി; 4 ഇന്ത്യൻ കമ്പനികൾക്കും 3 മലയാളികൾ ഉൾപ്പെടെയുള്ളവർക്കും അമേരിക്കൻ ഉപരോധം!

ഇറാനുമായി വ്യാപാരം നടത്തി; 4 ഇന്ത്യൻ കമ്പനികൾക്കും 3 മലയാളികൾ ഉൾപ്പെടെയുള്ളവർക്കും അമേരിക്കൻ ഉപരോധം!

റാനുമായി പെട്രോകെമിക്കൽ, പെട്രോളിയം വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും മേൽ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനായി അമേരിക്ക പുതുതായി ആരംഭിച്ച “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോർട്ടീസ് പാർട്‌ണേഴ്‌സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രാകൃതീസ് ഇൻഫ്ര ഇംപെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധം നേരിട്ട നാല് ഇന്ത്യൻ സ്ഥാപനങ്ങൾ. കൂടാതെ, പോർട്ടീസ് പാർട്‌ണേഴ്‌സിന്റെ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിഷ്മിയ അഷ്‌റഫ്മിയ ഷെഖ്, പിപി സോഫ്റ്റ്‌ടെക്കിന്റെ പ്രശാന്ത് ഗാർഗ് എന്നീ മൂന്ന് വ്യക്തികൾക്കെതിരെയും അമേരിക്കൻ ഭരണകൂടം വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: യുദ്ധം തിന്നുന്ന ആഗോള വിപണി! കരിങ്കടലിലും ഹോർമുസിലും സംഭവിക്കുന്നത് എന്ത്? ഇന്ത്യയുടെ നിർണ്ണായക മുന്നറിയിപ്പ്!

ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും വിപണനം ചെയ്യാനും മുൻകൈ എടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. കോടിക്കണക്കിന് ഡോളറിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇടപാടുകളാണ് ഈ കമ്പനികൾ വഴി നടന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ട്രഷറി വകുപ്പ് പ്രഖ്യാപിച്ച 60 സ്ഥാപനങ്ങളുടെയും കപ്പലുകളുടെയും ആഗോള ഉപരോധ പട്ടികയിലാണ് ഈ ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ടിരിക്കുന്നത്.

ഇറാനുമായി ഇനിയും വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അടിയന്തര പിഴ ചുമത്തലുകളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ, മധ്യപൂർവേഷ്യയിലെ തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ നിന്ന് താൽക്കാലികമായി പിൻവലിച്ച ഉദ്യോഗസ്ഥരെ അമേരിക്ക തിരികെ എത്തിച്ചു തുടങ്ങി. മേഖലയിലെ സംഘർഷ സാധ്യതകളിൽ നേരിയ കുറവുണ്ടായെന്ന വിലയിരുത്തലിലാണ് ഈ അമേരിക്കൻ നീക്കം.

See also  യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുമോ? നവംബർ 6-നകം നാല് സാധ്യതകൾ സമർപ്പിക്കാൻ പെന്റഗൺ | US troops in Europe

The post ഇറാനുമായി വ്യാപാരം നടത്തി; 4 ഇന്ത്യൻ കമ്പനികൾക്കും 3 മലയാളികൾ ഉൾപ്പെടെയുള്ളവർക്കും അമേരിക്കൻ ഉപരോധം! appeared first on Express Kerala.

Spread the love
Scroll to Top