മമ്മൂട്ടിയുടെ കസബയ്ക്ക് എതിരെ രംഗത്ത് വന്നവർക്ക് ഗീതുവിൻ്റെ ടോക്സിക്ക് ഒരു പ്രശ്നമേ അല്ലേ ?

മമ്മൂട്ടിയുടെ കസബയ്ക്ക് എതിരെ രംഗത്ത് വന്നവർക്ക് ഗീതുവിൻ്റെ ടോക്സിക്ക് ഒരു പ്രശ്നമേ അല്ലേ ?

ദ്യം നമ്മുടെ വീരശൂര പരാക്രമിയായ സംവിധായക ഗീതു മോഹൻദാസ് ചെയ്യേണ്ടത് , മമ്മൂട്ടിയോട് മാപ്പ് പറയുക എന്നതാണ്. മമ്മുട്ടി ‘കസബ’ സിനിമയിൽ സ്ത്രീകളോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് എന്തൊക്കെ ബഹളമാണ് ഗീതു മോഹൻദാസും മറ്റൊരു നടിയും ചേർന്ന് ഉണ്ടാക്കിയിരുന്നത് എന്നത് ഓർമ്മയില്ലേ ? കസബയിൽ കഥാപാത്രം ആവശ്യപ്പെട്ട ഒരു രംഗം, വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറി സംസാരിക്കുന്നതും, ബെൽറ്റ് പിടിച്ച് വലിക്കുന്നതും ആയിരുന്നു. അത് മമ്മൂട്ടി ചെയ്തപ്പോൾ, സ്‌ത്രീത്വത്തെ അപമാനിച്ചു എന്നു പറഞ്ഞ് ബഹളം വച്ച ഈ ഗീതു മോഹൻദാസ് , അവർ സംവിധാനം ചെയ്ത ടോക്സിക്കിൽ സ്ത്രീകളെ അപമാനിക്കാൻ വല്ലതും ബാക്കിവച്ചിട്ടുണ്ടോ എന്നതാണ് ഞങ്ങൾക്ക് ആദ്യമായി ചോദിക്കാനുള്ളത്. അത്രയ്ക്കും മോശമായാണ് സ്ത്രീ കഥാപാത്രങ്ങളെ ഈ സിനിമയിലുടനീളം ഗീതു മോഹൻദാസ് ചിത്രീകരിച്ചിരിക്കുന്നത്. ടോക്സിക്കിൽ തുടക്കം മുതൽ ഒടുക്കം വരെ, മുന്നേകാൽ മണിക്കൂറും, ഇടിയും വെടിയും സെക്സും, ലഹരിയും, പുകയും മാത്രമാണ് കുത്തി നിറച്ചിരിക്കുന്നത്.

കസബയിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവരുടെ വക്കാലത്ത് ഏറ്റെടുത്ത് പ്രതികരിച്ചവർ, ടോക്സിക്ക് ഒന്ന് എത്രയും പെട്ടന്ന് കണ്ട് അഭിപ്രായം രേഖപ്പെടുത്തണം. അതറിയാൻ സാംസ്‌കാരിക കേരളത്തിനും താൽപര്യമുണ്ട്. 2017-ലെ ഐ.എഫ്.എഫ്.കെ. വേദിയിൽ വെച്ച് നടി പാർവതി തിരുവോത്ത് കസബ സിനിമയിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങളുണ്ടെന്ന് പറഞ്ഞ് പരസ്യമായാണ് വിമർശനം ഉന്നയിച്ചത്. ഇത് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിടുവാനും അക്കാലത്ത് കാരണമായിരുന്നു എന്നതും, നമ്മൾ മറന്നു പോകരുത്. ഈ പശ്ചാത്തലത്തിൽ, പാർവതി തിരുവോത്തും , ടോക്സിക്ക് കണ്ട് അഭിപ്രായം പരസ്യമായി തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്.

കസബയിലെ വിവാദ രംഗവും ഡയലോഗുകളും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 2016 ജൂലൈയിൽ നിർമാതാവിനും സംവിധായകനും നടനും എതിരെ നോട്ടീസ് അയച്ച വനിതാ കമ്മീഷനും, ടോക്സിക്ക് കണ്ട് അഭിപ്രായം പറയണം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന് കത്ത് നൽകിയ കമ്മിഷനാണ് നമ്മുടെ വനിതാ കമ്മിഷൻ. അതുകൊണ്ട് തന്നെ, ഒരിക്കലും നിലപാടിൽ ഇരട്ടതാപ്പ് പാടില്ല. ഒരു വനിതയാണ് ടോക്സിക്ക് സിനിമ സംവിധാനം ചെയ്തത് എന്നതു കൊണ്ട് പ്രത്യേക പ്രിവിലേജ് ഒന്നും ഗീതു മോഹൻദാസിന് ആരും നൽകാനും പാടില്ല.

സിനിമയെ സിനിമയായി മാത്രമേ കാണുകയും വിലയിരുത്തുകയും ചെയ്യാവൂ എന്നതാണ് നിലപാട് എങ്കിൽ, ആ പരിഗണന മമ്മുട്ടിക്കും , കസബ സിനിമയ്ക്കും നൽകണമായിരുന്നു. അത് നൽകാത്തത് കൊണ്ടുകൂടിയാണ് ഇത്തരം ഒരഭിപ്രായം ഇവിടെ പറയേണ്ടി വരുന്നത്.സ്ത്രീപക്ഷ വാദികൾ എന്ന് പറഞ്ഞ് ചാനൽ ചർച്ചകളിൽ കയറി ഇറങ്ങി നടക്കുന്ന പലരും , കസബ സിനിമയുമായി ബന്ധപ്പെട്ട്, പാർവതി തിരുവോത്തും , ഗീതു മോഹൻദാസും രൂക്ഷ പ്രതികരണം നടത്തിയപ്പോൾ, മമ്മുട്ടിക്ക് എതിരെയാണ് തിരിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ടോക്സിക്കിന് എതിരെ ഇപ്പോൾ വരുന്ന പ്രതികരണങ്ങളെ കുറ്റംപറയാനും കഴിയുകയില്ല. ഇനി നമുക്ക് വീണ്ടും ടോക്സിക്ക് സിനിമയിലേക്ക് തന്നെ വരാം , ഈ സിനിമയിലെ കഥ എന്താണ് എന്നത് , സിനിമ കണ്ട് പുറത്തിറങ്ങുന്നവർക്ക് പോലും പിടികിട്ടിയിട്ടില്ല. എന്താണ് സംവിധായക പറയാൻ ഉദ്ദേശിച്ചത് എന്നത് അവരെ തന്നെ വിളിച്ചു ചോദിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.

See also  കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്?

വലിയ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാ ലോകം നോക്കി കണ്ട സിനിമയാണ് , റിലീസ് ചെയ്ത ദിവസം ആദ്യ ഷോയിൽ തന്നെ പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുന്നത്. 200 ദിവസത്തിലധികം എടുത്ത് പൂർത്തിയാക്കിയ ചിത്രീകരണത്തിന് വേണ്ടി പിന്നിട്ട സമയം എന്നു പറയുന്നത് വർഷങ്ങളാണ്. 200 മുതൽ 300 കോടിവരെ ചിലവഴിച്ചു എന്നതാണ് അനൗദ്യോഗിക കണക്ക്. ഗീതു മോഹൻദാസിനെ പോലെയുള്ള താരതമ്യേന പുതുമുഖയായ സംവിധായകയുടെ കാറ്റഗറിയിൽ പെടുന്ന ഒരാളെ , എന്ത് കണ്ടിട്ടാണ് ടോക്സിക്ക് എന്ന പാൻ ഇന്ത്യൻ സിനിമയുടെ സംവിധാന ചുമതല ഏൽപ്പിച്ചത് എന്ന ചോദ്യം, നിർമ്മാതാക്കളോടും നായകനോടും ഇതിനകം തന്നെ സിനിമാ ലോകവും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

അതായത്, കെജിഎഫ് എന്ന ബ്രഹമാണ്ട ചിത്രത്തിലൂടെ സൂപ്പർ താരമായി ഉയർന്ന യഷ് , രാജ്യത്ത് ഉണ്ടാക്കിയ സകല ഇമേജും വിലയും എല്ലാം, ടോക്സിക്ക് എന്ന ഒറ്റ ചിത്രത്തിലൂടെ തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഇത്രയും മോശം റിവ്യൂ എല്ലാവരും ഒരുപോലെ ഒറ്റക്കെട്ടായി ഭാഷാഭേദമന്യേ പറയുന്ന സിനിമയും, ഒരുപക്ഷേ ഇതുതന്നെ ആയിരിക്കും….

EXPRESS VIEW

വീഡിയോ കാണാം…

The post മമ്മൂട്ടിയുടെ കസബയ്ക്ക് എതിരെ രംഗത്ത് വന്നവർക്ക് ഗീതുവിൻ്റെ ടോക്സിക്ക് ഒരു പ്രശ്നമേ അല്ലേ ? appeared first on Express Kerala.

Spread the love
Scroll to Top