loader image
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) നിർബന്ധമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് താത്ക്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി വി. ശിവൻകുട്ടി ഈ തീരുമാനം അറിയിച്ചത്. നാൽപ്പതിനായിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്.

സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും എന്നാൽ ഇതിനെതിരെ സർക്കാർ ഉടൻ തന്നെ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക് ആശങ്ക വേണ്ടെന്നും സർക്കാർ എന്നും അധ്യാപകർക്കൊപ്പമാണെന്നും അദ്ദേഹം ഉറപ്പുനൽകി. ചില സംഘടനകൾ വസ്തുതകൾ കൃത്യമായി മനസ്സിലാക്കുന്നതിന് മുൻപേ എതിർപ്പുമായി രംഗത്തെത്തിയത് നിർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: HP TET ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

ഫെബ്രുവരി മാസത്തിൽ പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പരീക്ഷയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കുകയുള്ളൂ. സ്ഥാനക്കയറ്റം കാത്തിരിക്കുന്ന അധ്യാപകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നും ഇതിലൂടെ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. “കുറേപ്പേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ” എന്നായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.

See also  സ്വർണം ‘തൊട്ടാൽ പൊള്ളും’ വിലയിൽ; വില കുറയാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി; വെള്ളി വിലയിലും വൻ കുതിപ്പ്

The post കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു appeared first on Express Kerala.

Spread the love

New Report

Close