
കൊച്ചി: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പണം അയച്ച നടപടിയിൽ ഫെമ (FEMA) കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർമാർ അവകാശപ്പെടുന്ന കരാർ വിവരങ്ങൾ എന്നിവ ഇ.ഡി ശേഖരിച്ചു.(Lionel Messi Kerala visit, ED Registers FEMA Case Over Foreign Money Transactions)
പണം കൈമാറിയതിൽ വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറാൻ സർക്കാരിന് ഇ.ഡി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ജി.എസ്.ടി വകുപ്പിൽ നിന്നും ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഏകദേശം 126 കോടി രൂപ വിദേശത്തേക്ക് പോയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക അനുമാനം. ഈ പണം ഏത് വഴിയിലൂടെയാണ് വിദേശത്തേക്ക് അയച്ചതെന്നും ഇതിന്റെ ഉറവിടം ഏതാണെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Story Summary
The Enforcement Directorate (ED) has registered a FEMA case regarding the foreign money transactions linked to the initiative to bring football star Lionel Messi to Kerala. The agency gathered agreement details and transaction records to investigate the source of an estimated ₹126 crore transferred abroad for alleged FEMA violations.




