കോഴിക്കോട്ട് നിന്ന് 44 പവൻ സ്വർണ്ണവുമായി മുങ്ങി അതിഥി തൊഴിലാളി: ബംഗാളിലെത്തി പിടികൂടി കേരള പോലീസ് | Kozhikode gold theft

കോഴിക്കോട്ട് നിന്ന് 44 പവൻ സ്വർണ്ണവുമായി മുങ്ങി അതിഥി തൊഴിലാളി: ബംഗാളിലെത്തി പിടികൂടി കേരള പോലീസ് | Kozhikode gold theft

 Kozhikode gold theft

കോഴിക്കോട്: ജോലി ചെയ്യുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്ന് 44 പവൻ സ്വർണ്ണവുമായി കടന്നുകളഞ്ഞ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് സംഘം ബംഗാളിലെ ഇയാളുടെ സ്വന്തം നാട്ടിലെത്തി സാഹസികമായി പിടികൂടിയത്.(Kozhikode gold theft, Police Arrest Bengal Native For Stealing Gold From Jewelry Unit)

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനത്തിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റ് 25-നാണ് മോഷണം നടന്നത്. പുതിയ ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി സ്ഥാപന ഉടമ സമീറിനെ ഏൽപ്പിച്ച 44 പവൻ സ്വർണ്ണവുമായാണ് ഇയാൾ മുങ്ങിയത്.

മോഷണത്തിന് ശേഷം സമീർ ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണവും പൊലീസ് വീണ്ടെടുത്തു.

Story Summary

The Kozhikode police arrested a West Bengal native named Sameer for stealing 44 pavans of gold from a jewelry manufacturing unit in Odumbra, Olavanna. The accused fled with the gold given for crafting on August 25 and was tracked down to his home state of West Bengal, where police recovered the stolen gold.

Spread the love
See also  പ്രണയാഭ്യർത്ഥന നിരസിച്ചു; ഡൽഹിയിൽ മോഡലായ യുവതിയെ കുത്തിക്കൊന്ന കേസിൽ ജിം പരിശീലകൻ ഏറ്റുമുട്ടലിലൂടെ പിടിയിൽ
Scroll to Top