
തെഹ്റാൻ: നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും അമേരിക്ക സമീപനത്തിൽ മാറ്റം വരുത്തിയാൽ സംഭാഷണങ്ങൾ പുനരാരംഭിക്കുന്നത് അസാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി (Iran US talks).
ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരണം അറിയിച്ചത്. സമ്മർദ്ദ രാഷ്ട്രീയത്തിലൂടെ ഇറാനിൽ നിന്ന് ഇളവുകൾ നേടാമെന്ന സമീപനം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക വിശ്വാസ്യത തെളിയിക്കേണ്ടതുണ്ടെന്നും പരസ്പര ബഹുമാനത്തോടെയുള്ള സമീപനവും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാനുള്ള തയ്യാറെടുപ്പും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമാണെന്നും അരാഗ്ചി കുറിച്ചു.
അതേസമയം, ഇറാനുമായി നിലവിൽ നയതന്ത്ര ചർച്ചകൾ നടത്താൻ തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രതികരണം ശ്രദ്ധേയമാകുന്നത്.
Story Summary: Iran has reiterated its willingness to resume diplomatic talks with the United States if Washington changes its approach. Foreign Minister Abbas Araghchi said negotiations remain possible if the US demonstrates credibility and respects Iran’s rights.




